സമയം ഏഴ് മണി. രാവിലെത്തന്നെ അമ്മായി എത്തിയിട്ടുണ്ട്. ദിവസം പാഴായി.
ഞാന്‍ പതുക്കെ "അമ്മേ" എന്ന് വിളിച്ചു. അമ്മ കേട്ടില്ല.
"ലതികേ?" അവളും വിളി കേട്ടില്ല.
ചായയും ചോദിച്ചോണ്ട് അങ്ങോട്ട് ചെന്നാല്‍ അമ്മായി തുടങ്ങും. ജോലിയെ പറ്റിയാണേ പിന്നെ പറയണ്ട. ലതിക സ്കൂളില്‍ പോകുമ്പോള്‍ അവളെ കൊണ്ടാക്കാന്‍ എന്ന വ്യാചേന എണീറ്റ് മുങ്ങുന്നതാ ബുദ്ധി. ഇനി ചായ കുടിക്കാന്‍ എന്തു ചെയ്യും? കുറച്ചു കൂടി ഉറങ്ങാം അപ്പോഴേക്കും അമ്മായി പോയാലോ?
ഞാന്‍ പിന്നെയും ഉറങ്ങാന്‍ തുടങ്ങി.
'അതെന്താ ഒരു ശബ്ദം? വീട്ടിനു മുന്നില്‍ നിന്നാണല്ലോ? അമ്മായിയും അമ്മയും ഓടുന്നുണ്ടല്ലോ? ഞാനും പോയി നോക്കട്ടെ.
ലതിക എവിടെ? അമ്മേ ലതിക എവിടെ?
"മോനേ നീ വേഗം ആ കിണറ്റിലിടുന്ന കയറെടുക്ക്, ലതിക കാലു തെറ്റി കിണറ്റില്‍ വീണു മോനേ."
ഞാന്‍ അടുക്കളയിലേക്കോടി. കോലായില്‍ വയ്ക്കാറുള്ള കയര്‍കെട്ടു കാണാനില്ല!!!
"അമ്മേ കാണാനില്ലല്ലോ?" അമ്മ നിലവിളിച്ചു കരയുന്നു...
അമ്മായിയുടെ ശബ്ദം :"രാജുമോനേ നീ വേഗം ഇങ്ങോട്ട് വാ."
ഞാന്‍ തിരിച്ചോടി കിണര്‍വക്കത്തെത്തി.
അമ്മായി മേല്‍മുണ്ട് തന്നിട്ട് പറഞ്ഞു: " നീ ഇതു താഴേക്കിട്ടു കൊട്. അവള്‍ അതില്‍ പിടിച്ചു നിക്കട്ടെ. " ഞാന്‍ കിണറ്റില്‍ തുണിയിട്ട് ലതികയെ വിളിച്ചു. " ലതിക മോളെ, ചേട്ടന്‍ പറയുന്ന പോലെ ചെയ്യ് ടോ. ഈ തുണിപിടിച്ചു പേടിക്കാതെ നിന്നോ. ചേട്ടന്‍ ഇപ്പോള്‍ കയറും കൊണ്ടു വരാം. " ഞാന്‍ വിറകുപുരയിലേക്ക് ഓടി. '
"എണീക്കെടാ ചെക്കാ" പെട്ടന്നൊരു സ്ത്രീശബ്ദം. അമ്മയാ.
വെറും സ്വപ്നം!!!
ഞാന്‍ വേഗം എഴുന്നേറ്റു. "അമ്മായി പോയോ അമ്മേ?"
അമ്മ പറഞ്ഞു "ഇല്ല നിന്നെ കണ്ടിട്ടേ പോകു എന്ന മട്ടിലാ. നീ അതും ഇതും പറയാന്‍ നിക്കണ്ട."
"പാവം വയസ്സായവരല്ലേ. നമുക്കു ഒരാവശ്യം വന്നാല്‍ അമ്മായി അല്ലെ ഉള്ളു. എവിടെ കോലായിലാ?"
Subscribe to:
Post Comments (Atom)

No comments:
Post a Comment