ഈയിടെ ഞാന്‍ എന്റെ സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു. അവന്റെ മകന്‍ സംസാരിക്കണം എന്നും പറഞ് മരണ ബഹളം. ഫോണ്‍ കൊടുത്തതും ചെക്കന്‍ "ഫ പുല്ലേ" എന്നോറ്റ വിളി. ഞാനും വിട്ടു കൊടുത്തില്ല... "നീ പോടാ മോനെ ദിനേശാ" എന്ന് വിളിച്ചു നോക്കി. ചെക്കന്‍ തുടര്‍ന്നു... "എടാ കടയാടി മകനെ..."
ഞാന്‍ തകര്‍ന്നു... പിന്നെ ഒന്നും നോക്കിയില്ല... ഒറ്റ കീച്ച്:
പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അലുകുലുത്തു സോഡാ പോലും കിട്ടാത്ത തോറ ബോറ ഹില്‍സ്. താരാവി ബാലുവഥാന കപ്പല് മൈയത്തും...
ചെക്കന്‍ അച്ഛാ എന്നും വിളിച്ചു ഒരേ കരച്ചില്‍... എന്റെ സുഹൃത്ത് ചോദിച്ചു..." നീ എന്നതാടാ ചെയ്തെ. ചെക്കന്‍ ഒരേ കരച്ചിലാണല്ലോ???"
ഞാന്‍ പറഞ്: മോനെ നടന്‍ ദിലീപിനോട് ചോയീര്. അവനാ എല്ലാത്തിനും കാരണം.
Subscribe to:
Post Comments (Atom)

No comments:
Post a Comment